സമീപകാലത്ത് ഒരു പെണ്‍കുട്ടിയുമായി ദൈനംദിന ജീവിതത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതൊരു സൗഹൃദ സംഭാഷണം മാത്രമായിരുന്നു.. പഠന കാര്യങ്ങളുമൊക്കെ സംസാരിച്ചു വന്ന കൂട്ടത്തില്‍ ആ കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത് എന്ന് സൂചിപ്പിച്ചു. അധികം ദൂരമില്ലാത്ത ഒരു സ്ഥലത്തായിരുന്നു അവള്‍ പഠിച്ചു വന്നത്, വേണമെങ്കില്‍ പോയി വരാവുന്നതേയുള്ളൂ പക്ഷെ കുറച്ച് സമയം യാത്ര ചെയ്യേണ്ടി വരും. ആ നിമിഷം വരെ ആ സംഭാഷണം വളരെ മാന്യമായ ഒന്നായിരുന്നു പക്ഷെ അതിനു ശേഷം എന്‍റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഞാന്‍ പറഞ്ഞ ഒരു കാര്യം അവള്‍ക്ക് ഇഷ്ട്ടമായില്ല. അവള്‍ പെട്ടെന്ന് പ്രകോപിതയായി.
അത്ര വലിയ കാര്യം ഒന്നുമായിരുന്നില്ല, ഞാന്‍ അവളോട് ഇങ്ങനെ പറഞ്ഞു 'നീ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ ഹോസ്റ്റെലില്‍ നിന്നു പഠിക്കേണ്ട കാര്യമില്ലായിരുന്നു, എന്നും പോയി വരാമായിരുന്നു'. തീരെ ലോജിക് ഇല്ലാത്ത ഒരു കാര്യമായിരുന്നു പറഞ്ഞത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. മറുപടി പ്രതീക്ഷിച്ചതിലും തീവ്രതയുള്ളതായിരുന്നു. അവള്‍ ഇങ്ങനെ പറഞ്ഞു 'നിന്നെ പുരുഷനായി തരം തിരിക്കാന്‍ ഉപയോഗിക്കുന്ന ആ അവയവം വെച്ചാണ് നീ യാത്ര ചെയ്യുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല !!!!'. ആ സംഭാഷണം അവിടെ അവസാനിച്ചു.
പെട്ടെന്ന് കേട്ടപ്പോ അല്പം ചിരി വന്നെങ്കിലും ഞാന്‍ അതിനെ കാര്യമായി തന്നെ കണ്ടു. അവള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല. സ്ത്രീകള്‍ക്ക് പൂര്‍ണമായ സുരക്ഷ അവകാശപ്പെടാന്‍ കഴിയാത്ത ഈ രാജ്യത്ത് അങ്ങനെ ഒരു വാദത്തിനു തീരെ പ്രസക്തിയില്ല. അതേ ദിവസമാണ് സൗമ്യ എന്ന യുവതി യാത്രയ്ക്കിടയില്‍ ട്രെയിനില്‍ വെച്ചു ആക്രമിക്കപ്പെടുന്നത്. അടുത്ത ദിവസം തന്നെ മരണം സ്ഥിതീകരിക്കുകയും ചെയ്തു. മരണം സ്ഥിതീകരിച്ചപ്പോള്‍ അവള്‍ വീണ്ടും എന്നോട് ഒരു സംഭാഷണത്തിലൂടെ പറഞ്ഞു 'എനിക്ക് നാളെ തിരച് പോകണം. എന്തോ ഒരു ഭയം തോന്നുന്നു'......സൗമ്യ എന്ന ഒരു രക്തസാക്ഷി കാരണം ഒരു പെണ്‍കുട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരുക്കുന്നു, എല്ലാവര്‍ക്കും അത് ഉണ്ടാകട്ടെ.......ഈ സംഭാഷണത്തില്‍ നിന്നും പിറന്ന സന്ദേശം മറ്റൊന്നുമല്ല 'ഒരു മനുഷ്യനെ പുരുഷനായി തരം തിരിക്കാന്‍ ഉപയോഗിക്കുന്ന അവയവം കൊണ്ട് യാത്ര ചെയ്യുന്ന ഒരുപാട് പേര്‍ ഈ സമൂഹത്തിലുണ്ട്. നമ്മുടെ സഹോദരിമാരുടെ മേല്‍ അവരുടെ കണ്ണുകള്‍ പതിയുന്നുമുണ്ട്. അവരെ സ്ത്രീജനങ്ങള്‍ സൂക്ഷിക്കുക. നിയമത്തിന്റെ സഹായം വേണ്ടി വരുമോബോള്‍ തേടുക'