Wednesday, July 21, 2010

ഇന്നു ഞാന്‍ നാളേയ്ക്കു പോകുന്നു

ശരത് നിലക്കല്‍

കാലബന്ധിത കര്‍മ്മങ്ങളെ...
നിങ്ങളെന്‍ സ്മൃതിപഥങ്ങളിലൊന്നുമില്ല
സ്മരണവീഥികളിലൊന്നുമില്ല
സമയരഥങ്ങള്‍ ചലിക്കുന്ന വേളയില്‍
നിന്നെ ഞാനൊട്ടോര്‍ക്കുന്നുമില്ല

സകലകാല വിജയചരിതങ്ങളും
സമയബന്ധിത സംഭവങ്ങള്‍
സകലവും സ്മരിക്കുന്ന മര്‍ത്യനോ
സംഭവാമി യുഗേ യുഗേ

സരമതൊരുവേളയോര്‍ത്തിരുന്നെങ്കില്‍
സകലവും ആഹ്ലാദപൂരിതങ്ങള്‍,
കര്‍മ്മങ്ങളൊക്കെയും കാലോചിതങ്ങല്ലെന്നിരുന്നാല്‍
ചെയ്യുന്നതൊക്കെയും സ്വവഞ്ചനയായ് ഭവിക്കും

സമയരഥത്തില്‍ അശ്വങ്ങളേറെ,
സത്‌ലക്ഷ്യ പൂര്‍ത്തീകരത്തിനായ്
അര്‍പ്പണ കടിഞ്ഞാണ്‍ നിയന്ത്രിക്ക നീ
തെല്ലും മടിക്കേണ്ട നിശ്ചയം നീങ്ങു നീ
നിന്‍ ലക്ഷ്യബോധം നിനക്കായ്‌ ജനിക്കട്ടെ.

Wednesday, July 7, 2010

!?! ഉള്ളിന്‍റെ പിടപ്പ് !?!

ശരത് നിലക്കല്‍
ആമുഖം:- ഞാന്‍ ഒന്നുമറിയുന്നില്ലെന്ന തോന്നല്‍ എന്നെ എന്നില്‍ തന്നെ ശ്രദ്ധാലുവാക്കി, ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി....

വിരളമാണെന്‍ വിവരം അറിവുള്ളതല്ല
ഉള്ളറിവുലയ്ക്കുന്നു ഉള്ളുവിറയ്ക്കുന്നു
അറിവിതത്ത്രയും മൃത്യുജ്ജനിതകം
അറിവിന്‍ അനശ്വര വീഥികള്‍ താണ്ടേണ്ട
ഞാനിന്നെവിടെയാണന്ധകാരത്തിലോ...
അലകടലില്‍ അലപോലെ അന്ധകാരത്തിന്‍
നിഴലുകളെന്നില്‍ നീലിച്ചിരിക്കുന്നു.

വളരുന്നു ഗാത്രം രൊക്കമതിവേഗം
വിരളമാറിവെന്നു പറയുവാന്‍ നാണം
എവിടെപിഴച്ചെന്നറിയില്ലയൊന്നും
അറിവിന്നെനിക്കൊരതിഥി മാത്രം...


അല്ലിനിയങ്ങനെയൊന്നുമല്ലാ എനിക്ക-
റിയാത്തതെല്ലാം പിടിച്ചടക്കും
അനുകരണീയം ലോകതത്ത്വം
കാമ്യമാം ജീവിതം ഉത്കൃഷ്ടപൂര്‍ണം.

.....കാല്യം കണ്ട കെണി.....

ശരത് നിലക്കല്‍

സഖിയെ നിനവേ മനമുരുകും കവിതേ
കരളില്‍ നീയൊരു കനവായ് വന്നു
പ്രണയം കരളില്‍ പൂമൊട്ടിട്ടു
വിരിഞ്ഞ പൂവായ് നീയെന്‍ മനസ്സില്‍
തെളിഞ്ഞു നിന്നൂ രാവേറെ !!

മധുകണമൊരു മണമായൊഴുകി
മണമേകും നീ മനസ്സില്‍ തഴുകി
അകതാരില്‍ നീ കണമായൊഴുകി
എന്നില്‍ നീയൊരു കനവായ് മാറി.


കനവില്‍ കണ്ടൊരു കഥയെല്ലാം
കളിയായ്‌ മാറിയ നിമിഷത്തില്‍
കാല്യം കണ്ടൊരു കണിയില്‍ നീ
മാല്യം ചാര്‍ത്തിയ നവവധുവായ്...

Last two lines sponsored by വിധു ശങ്കര്‍.

Sunday, July 4, 2010

വിയോഗം

ശരത് നിലക്കല്‍
പ്രിയ സ്നേഹിതന്റ്റെ വേര്‍പാടില്‍ വിലപിച്ചു കൊണ്ടൊരു കവിത...

ഇന്നലെയോളമെന്‍ ചാരെയിരുന്നു നീ
ഇമ്പമുള്ളോര്‍മകള്‍ പങ്കിടുമ്പോള്‍
പങ്കിലമായോരാ പാതകള്‍ കണ്ടു നാം
പാരില്‍ ജയിക്കാന്‍ നിനച്ചിരുന്നു.

പിന്നെയും പോയി നീ എന്നെവിളിക്കാതെ
പിന്‍വിളിയ്ക്കൊന്നുമേ കാതുകൊടുക്കാതെ
കാണ്കിലും കാണ്മതു കനവെന്നറിയിച്ച്
കൂട്ടുകാരാ നീ മണ്മറഞ്ഞു പോയ്‌.

പഞ്ഞത്തമില്ലാത്ത സ്നേഹം ഭുജിച്ചു നാം
ഭൂവിലൊരാശ്രയം തീര്‍ത്തതല്ലോ
മിത്രമെന്നത്രമേല്‍ മുദ്രകുത്തപ്പെട്ടൊ-
രെന്നെവിട്ടിന്നു നീ പോകയല്ലോ..

രോഗം വരിച്ചു നീ വിശ്രമിക്കുമ്പോഴും
ശീഘ്രം സുഖപ്പെടുമെന്നു നിനച്ചു ഞാന്‍
എങ്കിലും ചിത്രഗുപ്തന്റെ ചിട്ട തെറ്റാത്തൊരാ
പുസ്തകം നമ്മെ ചതിച്ചുവല്ലോ ! !

രോഗരവങ്ങളാല്‍ നിന്‍ ക്ഷേത്രം മലീമസം
വഴിപാടുകള്‍ക്ക് നീ കാതോര്‍ത്തിരിക്കയും
നടയിലിനി കുടികൊള്‍ക വയ്യാതെ വന്നപ്പോ-
ളവനി മതിയാക്കി നീ യാത്രയായി.

തല്‍ക്ഷണം മൃത്യുവും പിന്നെ പ്രയാണവും
നിന്‍ ജീവചിത്രങ്ങള്‍ ഇനിയോര്‍മകളിലിഴചേര്‍ത്തു
സൗമ്യനായലിയുന്നു നീയും
ഇനി പഞ്ചഭൂതങ്ങളുടെ മാറില്‍.........

എം.ജി.രാധാകൃഷ്ണന്‍ - ഒരു സമ്പൂര്‍ണ രാഗം പോലെ .


വിധു ശങ്കര്‍
ഒരു സംഗീത കുടുംബത്തില്‍ ജനിക്കുക എന്ന ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ആയിരുന്നു ശ്രീ എം.ജി.രാധാകൃഷ്ണന്‍. മലബാര്‍ ഗോപാലന്‍ നായര്‍ എന്ന സംഗീതജ്ഞന്റെയും സംഗീത അദ്ധ്യാപിക കമലാക്ഷി അമ്മയുടെയും മകനായി 8 ഓഗസ്റ്റ്‌ 1940ല്‍ ഹരിപ്പാട്‌ ജനിച്ചു.

സ്വാതി
തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നായിരുന്നു അദ്ദേഹം ഗാനഭൂഷണം നേടിയത്. അവിടെ അദ്ദേഹത്തിന്റെ പ്രാവീണ്യം കണക്കിലെടുത്ത് 2ആം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അദ്ദേഹം. ലളിത ഗാനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അഗ്രസ്ഥാനീയനായിരുന്നു. ഡോ.കെ.ജെ.യേശുദാസിന്റെയും എം.ജി.ശ്രീകുമാറിന്റെയും കെ.എസ്.ചിത്രയുടെയും മികച്ച ഗാനങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ പലതിനും സംഗീതം പകര്‍ന്നത് അദ്ദേഹം തന്നെ ആയിരുന്നു. ലളിത സംഗീത ശാഖയിലൂടെ കാവാലം നാരായണ പണിക്കരുമായും .എന്‍.വി കുറുപ്പുമായും ചേര്‍ന്ന് ധാരാളം ഹൃദ്യമായ ഗാനങ്ങള്‍ സൃഷ്ടിച്ചു. അതില്‍ 'ഓടക്കുഴല്‍വിളി'യും 'ഘനശ്യാമ സന്ധ്യാഹൃദയ'വും 'അഷ്ടപതീലയ'വുമൊക്കെ മറക്കാനാവാത്ത ചില ഉദാഹരണങ്ങളാണ്. സിനിമ സംഗീതത്തിലും കുറെയധികം വേറിട്ട ഗാനങ്ങള്‍ക്ക് പിറവി കൊടുത്തുകൊണ്ട് വിഭാഗം പ്രേക്ഷകരുടെയും ആരാധനാപാത്രമായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞന്‍ കൂടി ആയപ്പോള്‍ സംഗീതത്തിന്റെ എല്ലാ മേഖലകളിലും കൈ കടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

വേറിട്ട വഴികളിലൂടെ സഞ്ചരിച്ചായിരുന്നു അദ്ദേഹം സംഗീതം സൃഷ്ടിച്ചിരുന്നത്. സിനിമ സംഗീതത്തില്‍ ഒരു സംഗീത സംവിധായകരും പരീക്ഷിക്കാതിരുന്ന ചില രാഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സൃഷ്ടികള്‍ക്ക് പകരം വെയ്ക്കാന്‍ ആര്‍ക്കാലും സാധ്യമല്ല. മണിചിത്രത്താഴിലെ തെക്കിനിയില്‍ നിന്നും കേള്‍ക്കുന്ന ഗാനത്തിന് പഴമ തോന്നിക്കാനും വികാരം ഉളവാക്കാനും വേണ്ടി ആയിരുന്നു അദ്ദേഹം അന്ന് 'ആഹരി' രാഗം തിരഞ്ഞെടുത്തത്. രാഗം സിനിമ സംഗീതത്തില്‍ മുന്‍പ് കേള്‍ക്കാത്ത ഒന്നായിരുന്നു. അതുപോലെ തന്നെ സാമന്തമലഹരിയും കുന്തലവരാളിയും സിനിമ സംഗീതത്തില്‍ ആദ്യമായി കൊണ്ടുവന്നു.

കാറ്റേ
നീ വീശരുതിപ്പോള്‍,
റുകറെ കാര്‍മുകില്‍, മൗനമേ, സൂര്യകിരീടം, നിലാവിന്‍റെ, ശലഭം, മൃദുലേ എന്നീ ഗാനങ്ങള്‍ മറക്കാന്‍ പറ്റുന്ന ഒരു സംഗീതാസ്വാധകനും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ തന്നെ ലളിതഗാനങ്ങളില്‍ വെച്ച് ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു 'മുത്തു കൊണ്ടെന്‍റെ മുറം നിറഞ്ഞു'...... ചെയ്ത ഓരോ ഗാനങ്ങളും മുത്തുകളായതുകൊണ്ട് നിറഞ്ഞത്‌ ശ്രോതാക്കളുടെ മുറങ്ങളാണ്, സൂര്യകിരീടം വീണുടഞ്ഞെങ്കിലും നിറഞ്ഞു എന്ന് പറയപ്പെടുന്ന മുങ്ങളെല്ലാം എന്നും നിറഞ്ഞു തന്നെ ഇരിക്കും....................