വിധു ശങ്കര്‍ കളിയുടെ തീയതി അടുത്ത് വന്നു, കളി കാണാനുള്ള താല്പര്യം കുറഞ്ഞു വന്നു, കാലവര്‍ഷം ശക്തമായി. ഒടുവില്‍ ബി.ബി.സീയുടെ ഒരു പ്രവചനം വന്നു 'കൊച്ചി ഏകദിനം മഴ മൂലം നടക്കില്ല'. യാത്ര തിരിക്കേണ്ട ദിവസം എനിക്ക് തീരെ താല്പര്യമില്ലതെയായി. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കേണ്ടി വന്നു. പത്തനംതിട്ടയില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ തന്നെ അനുഭവങ്ങള്‍ ഒഴുകി വന്നു. ബസ് തെക്കേമല എത്തിയപ്പോള്‍ റോഡില്‍ ഒരിക്കലും കാണാത്ത പോലെയുള്ള ജനത്തിരക്ക്. അപ്പോഴാണ് ഏതോ ഒരു ഉദ്ഘാടനതിനു വേണ്ടി സൂപ്പര്‍താരം സുരേഷ് ഗോപി വരുന്നു എന്ന വിവരം അറിഞ്ഞത്.!!
പതിവ് പോലെ അവിടെയും വളരെ താമസിച്ചായിരുന്നു കിടന്നത്. പതിനേഴാം തീയതി രാവിലെ 5:30 യോട് കൂടി തന്നെ എല്ലാവരും ഉണര്‍ന്നു. 6 :30 നു ഞങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. കളി കാണാന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമായി ഉണ്ടായിരുന്നു. ഒടുവില്‍ അനായാസമായി തന്നെ അപ്പര്‍ ടയറിലേക്ക് പ്രവേശിക്കാന്‍ സാധിചു. ഉള്ളിലേക്ക് കടന്നു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല, എല്ലാം വ്യക്തമായി കാണാമായിരുന്നു. കളിക്കാരെ ഉറുമ്പ് ഇഴയുന്ന പോലെ മാത്രമേ കാണാന്‍ പറ്റൂ എന്ന ധാരണയായിരുന്നു എനിക്ക്, എന്നാല്‍ അങ്ങനെയല്ല എല്ലാ കളിക്കാരെയും വ്യക്തമായി തിരിച്ചറിയും വിധം കാണാം എന്ന് മനസ്സിലായി. പിന്നീടങ്ങോട്ട് മനസ്സിനെ പുളകം കൊള്ളിപ്പിക്കും വിധമുള്ള ആരവമായിരുന്നു, മലയാളികളിലും ഇത്രെയും വലിയ ക്രിക്കറ്റ് പ്രേമികളുണ്ടെന്നു മനസ്സിലാക്കാന്‍ പറ്റിയ അവസരമായിരുന്നു അത്.
ഇനി തിരിച്ചു നാട്ടിലേക്ക് എങ്ങനെ പോകും എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. എന്തായാലും ധോനിയെയും യുവരാജിനെയും റെയിനയെയും കാണാന്‍ പറ്റി എന്നൊക്കെ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ??? മഴയെ പുകഴ്ത്തി ഒരുപാട് കവികള്‍ പാടിയിട്ടുണ്ടെങ്കിലും അന്ന് മഴയ്ക്ക് അനുകൂലമായി സംസാരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തിരികെയുള്ള യാത്രയില്‍ ഓരോ യാത്രക്കാരും ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. പത്തനംതിട്ടയെത്തിയപ്പോള്‍ 'ഇനി മഴന നഞ്ഞാല്‍ പനി പിടിക്കും' എന്ന് പറഞ്ഞു നിഖിലും കൂട്ടരും പോയി. 'സന്ധ്യ മയങ്ങും നേരം, ചന്ത പിരിയും നേരം' എന്ന് വയലാര്‍ എഴുതിയ ഗാനത്തിന്ഇത്രെയും അര്‍ത്ഥമുണ്ട് എന്നുള്ള കാര്യം എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഞാന്‍ ബസില്‍ വന്നു ചന്തയിലിറങ്ങുന്ന സമയം സന്ധ്യയായിരുന്നു പോരാത്തതിന് എന്നെ സ്വീകരിക്കാന്‍ എന്റെ ചേട്ടന്മാരും സുഹൃത്തുക്കളും അവിടെ കാത്തു നില്ക്കുന്നുമുണ്ടായിരുന്നു. അവര്‍ക്ക് അറിയേണ്ടതായിട്ടു ഒരു കാര്യം മാത്രമേയുള്ളായിരുന്നു 'എറണാകുളത്തെ മഴയും പത്തനംതിട്ടയിലെ മഴയും തമ്മിലുള്ള വ്യത്യാസം!!!'
14 comments:
super.....!!!
ezhuthinte nilavaaram koodunnu..keep it up...some small mistakes only which could be ignored...any way simply superb work...!!!
Ninte bloginte oru advantage ennu enikku thonniyittullathu enthanennu vechaal U ADD PHOTOS IN BETWEEN UR POST....athu kondu vaayana rasakaram aayi marunnu..
Picture selection nannayittundu. bakki njn vayichittu parayam. Vivek Mohan paranjathinodu njanum yojikkunnu.
Super Da !!!
Thanku Lijo for ur support..!!!hope u continue reading our blog....
hi hi hi.....pathanamthittayile mazhayum kochiyile mazhayum thammilere vyathyasam undalle...!!! i enjoyed well
Abinandanangal ariyikkathirikkan tharamilla.... chennail vannathinu sesham manassu thurannu chirikkan sadhichu... W8ng 4 nxt...
This is absolutely superbbbb!!!!
What a free flow of writer....
You have again proved that you are a fabulous writer.....
Congrats!!!
Satyam parayamallo, njan ithrayum pratikshichilla.
Manoharamaayittundu......
i thank all wellwishers from the bottom of my heart and request u all to continue reading the blog....
thakarthalooooooo kutttttttaaaaaaaaa .........
onnum parayanilllaaaaaaaaaaa..........
superayitund.......
manoharam ..........adhy manoharam.......ennnu njan manoharamayi parayammm........ethilum manoharamayi ee manohara udhyamathe
vilayiruthaan oru manohara mahhaanu sadhikkilla.........
Post a Comment