ശരത് നിലക്കല്‍
പ്രിയ സ്നേഹിതന്റ്റെ വേര്‍പാടില്‍ വിലപിച്ചു കൊണ്ടൊരു കവിത...
ഇന്നലെയോളമെന്‍ ചാരെയിരുന്നു നീ
ഇമ്പമുള്ളോര്മകള് പങ്കിടുമ്പോള്‍
പങ്കിലമായോരാ പാതകള്‍ കണ്ടു നാം
പാരില്‍ ജയിക്കാന്‍ നിനച്ചിരുന്നു.
പിന്നെയും പോയി നീ എന്നെവിളിക്കാതെ
പിന്വിളിയ്ക്കൊന്നുമേ കാതുകൊടുക്കാതെ
കാണ്കിലും കാണ്മതു കനവെന്നറിയിച്ച്
കൂട്ടുകാരാ നീ മണ്മറഞ്ഞു പോയ്.
പഞ്ഞത്തമില്ലാത്ത സ്നേഹം ഭുജിച്ചു നാം
ഭൂവിലൊരാശ്രയം തീര്‍ത്തതല്ലോ
മിത്രമെന്നത്രമേല് മുദ്രകുത്തപ്പെട്ടൊ-
രെന്നെവിട്ടിന്നു നീ പോകയല്ലോ..
രോഗം വരിച്ചു നീ വിശ്രമിക്കുമ്പോഴും
ശീഘ്രം സുഖപ്പെടുമെന്നു നിനച്ചു ഞാന്‍
എങ്കിലും ചിത്രഗുപ്തന്റെ ചിട്ട തെറ്റാത്തൊരാ
പുസ്തകം നമ്മെ ചതിച്ചുവല്ലോ ! !
രോഗരവങ്ങളാല് നിന് ക്ഷേത്രം മലീമസം
വഴിപാടുകള്‍ക്ക് നീ കാതോര്ത്തിരിക്കയും
നടയിലിനി കുടികൊള്‍ക വയ്യാതെ വന്നപ്പോ-
ളവനി മതിയാക്കി നീ യാത്രയായി.
തല്‍ക്ഷണം മൃത്യുവും പിന്നെ പ്രയാണവും
നിന് ജീവചിത്രങ്ങള്‍ ഇനിയോര്മകളിലിഴചേര്ത്തു
സൗമ്യനായലിയുന്നു നീയും
ഇനി പഞ്ചഭൂതങ്ങളുടെ മാറില്‍.........
2 comments:
''പിന്നെയും പോയി നീ എന്നെവിളിക്കാതെ
പിന്വിളിയ്ക്കൊന്നുമേ കാതുകൊടുക്കാതെ
കാണ്കിലും കാണ്മതു കനവെന്നറിയിച്ച്
കൂട്ടുകാരാ നീ മണ്മറഞ്ഞു പോയ് ''
ഓര്‍മ്മകള്‍ കൈചേര്്ത്തു പിടിക്കുക.... നഷ്ട്ടപെട്ടിട്ടില്ലെന്നു സ്വയം വിശ്വസിപ്പിക്കുക...
keep writng nice wrds...
സുഹൃത്തേ.....സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല....nyway thnx 4 cmnts...
Post a Comment