Sunday, July 4, 2010

എം.ജി.രാധാകൃഷ്ണന്‍ - ഒരു സമ്പൂര്‍ണ രാഗം പോലെ .


വിധു ശങ്കര്‍
ഒരു സംഗീത കുടുംബത്തില്‍ ജനിക്കുക എന്ന ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ആയിരുന്നു ശ്രീ എം.ജി.രാധാകൃഷ്ണന്‍. മലബാര്‍ ഗോപാലന്‍ നായര്‍ എന്ന സംഗീതജ്ഞന്റെയും സംഗീത അദ്ധ്യാപിക കമലാക്ഷി അമ്മയുടെയും മകനായി 8 ഓഗസ്റ്റ്‌ 1940ല്‍ ഹരിപ്പാട്‌ ജനിച്ചു.

സ്വാതി
തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നായിരുന്നു അദ്ദേഹം ഗാനഭൂഷണം നേടിയത്. അവിടെ അദ്ദേഹത്തിന്റെ പ്രാവീണ്യം കണക്കിലെടുത്ത് 2ആം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അദ്ദേഹം. ലളിത ഗാനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അഗ്രസ്ഥാനീയനായിരുന്നു. ഡോ.കെ.ജെ.യേശുദാസിന്റെയും എം.ജി.ശ്രീകുമാറിന്റെയും കെ.എസ്.ചിത്രയുടെയും മികച്ച ഗാനങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ പലതിനും സംഗീതം പകര്‍ന്നത് അദ്ദേഹം തന്നെ ആയിരുന്നു. ലളിത സംഗീത ശാഖയിലൂടെ കാവാലം നാരായണ പണിക്കരുമായും .എന്‍.വി കുറുപ്പുമായും ചേര്‍ന്ന് ധാരാളം ഹൃദ്യമായ ഗാനങ്ങള്‍ സൃഷ്ടിച്ചു. അതില്‍ 'ഓടക്കുഴല്‍വിളി'യും 'ഘനശ്യാമ സന്ധ്യാഹൃദയ'വും 'അഷ്ടപതീലയ'വുമൊക്കെ മറക്കാനാവാത്ത ചില ഉദാഹരണങ്ങളാണ്. സിനിമ സംഗീതത്തിലും കുറെയധികം വേറിട്ട ഗാനങ്ങള്‍ക്ക് പിറവി കൊടുത്തുകൊണ്ട് വിഭാഗം പ്രേക്ഷകരുടെയും ആരാധനാപാത്രമായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞന്‍ കൂടി ആയപ്പോള്‍ സംഗീതത്തിന്റെ എല്ലാ മേഖലകളിലും കൈ കടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

വേറിട്ട വഴികളിലൂടെ സഞ്ചരിച്ചായിരുന്നു അദ്ദേഹം സംഗീതം സൃഷ്ടിച്ചിരുന്നത്. സിനിമ സംഗീതത്തില്‍ ഒരു സംഗീത സംവിധായകരും പരീക്ഷിക്കാതിരുന്ന ചില രാഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സൃഷ്ടികള്‍ക്ക് പകരം വെയ്ക്കാന്‍ ആര്‍ക്കാലും സാധ്യമല്ല. മണിചിത്രത്താഴിലെ തെക്കിനിയില്‍ നിന്നും കേള്‍ക്കുന്ന ഗാനത്തിന് പഴമ തോന്നിക്കാനും വികാരം ഉളവാക്കാനും വേണ്ടി ആയിരുന്നു അദ്ദേഹം അന്ന് 'ആഹരി' രാഗം തിരഞ്ഞെടുത്തത്. രാഗം സിനിമ സംഗീതത്തില്‍ മുന്‍പ് കേള്‍ക്കാത്ത ഒന്നായിരുന്നു. അതുപോലെ തന്നെ സാമന്തമലഹരിയും കുന്തലവരാളിയും സിനിമ സംഗീതത്തില്‍ ആദ്യമായി കൊണ്ടുവന്നു.

കാറ്റേ
നീ വീശരുതിപ്പോള്‍,
റുകറെ കാര്‍മുകില്‍, മൗനമേ, സൂര്യകിരീടം, നിലാവിന്‍റെ, ശലഭം, മൃദുലേ എന്നീ ഗാനങ്ങള്‍ മറക്കാന്‍ പറ്റുന്ന ഒരു സംഗീതാസ്വാധകനും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ തന്നെ ലളിതഗാനങ്ങളില്‍ വെച്ച് ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു 'മുത്തു കൊണ്ടെന്‍റെ മുറം നിറഞ്ഞു'...... ചെയ്ത ഓരോ ഗാനങ്ങളും മുത്തുകളായതുകൊണ്ട് നിറഞ്ഞത്‌ ശ്രോതാക്കളുടെ മുറങ്ങളാണ്, സൂര്യകിരീടം വീണുടഞ്ഞെങ്കിലും നിറഞ്ഞു എന്ന് പറയപ്പെടുന്ന മുങ്ങളെല്ലാം എന്നും നിറഞ്ഞു തന്നെ ഇരിക്കും....................


2 comments:

The Nilackal House said...
This comment has been removed by the author.
Anonymous said...

nalla stylen narration....