Wednesday, July 7, 2010

!?! ഉള്ളിന്‍റെ പിടപ്പ് !?!

ശരത് നിലക്കല്‍
ആമുഖം:- ഞാന്‍ ഒന്നുമറിയുന്നില്ലെന്ന തോന്നല്‍ എന്നെ എന്നില്‍ തന്നെ ശ്രദ്ധാലുവാക്കി, ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി....

വിരളമാണെന്‍ വിവരം അറിവുള്ളതല്ല
ഉള്ളറിവുലയ്ക്കുന്നു ഉള്ളുവിറയ്ക്കുന്നു
അറിവിതത്ത്രയും മൃത്യുജ്ജനിതകം
അറിവിന്‍ അനശ്വര വീഥികള്‍ താണ്ടേണ്ട
ഞാനിന്നെവിടെയാണന്ധകാരത്തിലോ...
അലകടലില്‍ അലപോലെ അന്ധകാരത്തിന്‍
നിഴലുകളെന്നില്‍ നീലിച്ചിരിക്കുന്നു.

വളരുന്നു ഗാത്രം രൊക്കമതിവേഗം
വിരളമാറിവെന്നു പറയുവാന്‍ നാണം
എവിടെപിഴച്ചെന്നറിയില്ലയൊന്നും
അറിവിന്നെനിക്കൊരതിഥി മാത്രം...


അല്ലിനിയങ്ങനെയൊന്നുമല്ലാ എനിക്ക-
റിയാത്തതെല്ലാം പിടിച്ചടക്കും
അനുകരണീയം ലോകതത്ത്വം
കാമ്യമാം ജീവിതം ഉത്കൃഷ്ടപൂര്‍ണം.

2 comments:

ഓർമ്മപുസ്തകം said...

ഹരി ഓം...
കാല്യം...!!! എന്താ അതിനര്‍്ത്ഥം ....? sponsrshp കൊള്ളാലോ...

ഓർമ്മപുസ്തകം said...

വിരളമാണെന്‍ വിവരം അറിവുള്ളതല്ല
ഉള്ളറിവുലയ്ക്കുന്നു ഉള്ളുവിറയ്ക്കുന്നു
ഈ അറിവിതത്ത്രയും മൃത്യുജ്ജനിതകം
അറിവിന്‍ അനശ്വര വീഥികള്‍ താണ്ടേണ്ട
ഞാനിന്നെവിടെയാണന്ധകാരത്തിലോ...
അലകടലില്‍ അലപോലെ അന്ധകാരത്തിന്‍
നിഴലുകളെന്നില്‍ നീലിച്ചിരിക്കുന്നു
അല്ലിനിയങ്ങനെയൊന്നുമല്ലാ എനിക്ക-
റിയാത്തതെല്ലാം പിടിച്ചടക്കും.."

hmm..this s nice one..
u hav te sense how to delivr te thoughts...
as u said abundant knwldge n powr of ataining wrds
r substantive expression of an artist..

എഴുതി തെളിയുക എന്ന് സുഗത കുമാരി ടീച്ചര്‍് ഒരു ശിഷ്യനോട് പറഞ്ഞിരുന്നു
(വായിച്ചറിഞ്ഞതാണ്) ഞാനും ആ വഴിക്കാണ്..എന്നാല്‍ ഒരിക്കലും
എഴുതാന്‍ വേണ്ടി എഴുതുന്നതല്ല ... 'ചമത്ക്കാരം' എന്നാല്‍ കവിതയുടെ
ആലേഖന സൌകുമാര്യമാണെന്നറിഞ്ഞു .... ഇനി ശ്രദ്ധിക്കാം